അമ്മയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ച് മോദി
12:21 AM Sep 18, 2019 | Deepika.com
ഗാന്ധിനഗർ: 69-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെ വീട്ടിൽ അമ്മ ഹീരാ ബെന്നിനൊപ്പമാണു മോദി ഉച്ചഭക്ഷണം കഴിച്ചത്. തിങ്കളാഴ്ച രാത്രിതന്നെ അഹമ്മദാബാദിലെത്തിയ മോദി ഇന്നലെ രാവിലെ കെവാദിയ ചിത്രശലഭോദ്യാനം സന്ദർശിച്ചിരുന്നു.