ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പുതിയ പ്രസ് സെക്രട്ടറിയായി പ്രമുഖ പത്രപ്രവർത്തകൻ അജയ് കുമാർ സിംഗിനെ നിയമിച്ചു. പ്രസ് സെക്രട്ടറി ആയിരുന്ന അശോക് മാലിക്കിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം.
ടൈംസ് ഓഫ് ഇന്ത്യയുടെ ലക്നോ എഡീഷനിൽ 1985ൽ പത്രപ്രവർത്തനം തുടങ്ങിയ അജയ് കുമാർ സിംഗ് ഇക്കണോമിക് ടൈംസ്, ടെലിഗ്രാഫ്, പയനിയർ തുടങ്ങിയ പത്രങ്ങളിൽ ജോലി ചെയ്തു. ഗവർണൻസ് നൗവിൽ എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിച്ചുവരവേയാണു പുതിയ നിയമനം.
അജയ് കുമാർ സിംഗ് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി
12:03 AM Sep 18, 2019 | Deepika.com