ആന്ധ്ര ബോട്ടപകടം: മരണം 12 ആയി, 21 പേർക്കായി തെരച്ചിൽ തുടരുന്നു
12:31 AM Sep 17, 2019 | Deepika.com
അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരി നദിയിൽ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 12 ആയി. ഇന്നലെ രാവിലെ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ 21 പേർക്കായി തെരച്ചിൽ തുടരുകയാണ്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.