ദുരഭിമാനക്കൊല; ദന്പതികളെ വെടിവച്ചു കൊന്നു
12:22 AM Sep 16, 2019 | Deepika.com
തരൺ തരൺ: പഞ്ചാബിൽ യുവ ദന്പതികളെ വെടിവച്ചു കൊന്നു. അമൻദീപ് സിംഗ്(24), ഭാര്യ അമൻപ്രീത് കൗർ(23) എന്നിവരാണു മോട്ടോർ സൈക്കിളിൽ പോകവേ കൊല്ലപ്പെട്ടത്. അമൻപ്രീതിന്റെ ബന്ധുക്കളാണു കൊലപാതകം നടത്തിയത്.