വെളുത്ത കൊടി ഉയർത്തി സൈനികരുടെ ജഡങ്ങൾ പാക്കിസ്ഥാൻ ഏറ്റുവാങ്ങി

01:13 AM Sep 15, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ജ​​​വാ​​​ന്മാ​​​രു​​​ടെ ജ​​​ഡ​​​ങ്ങ​​​ൾ വെ​​​ളു​​​ത്ത കൊ​​​ടി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ഏ​​​റ്റു​​​വാ​​​ങ്ങി​​​യെ​​​ന്ന് ഇ​​​ന്ത്യ. അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി ഇ​​​ന്ത്യ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ര​​​ണ്ട് പാ​​​ക് സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ലെ ഹാ​​​ജി​​​പു​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. പാ​​​ക് സൈ​​​ന്യം വെ​​​ളു​​​ത്ത കൊ​​​ടി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​തി​​​ന്‍റെ 1.47 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​യും ഇ​​​ന്ത്യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ ശി​​​പാ​​​യി ഗു​​​ലാം റ​​​സൂ​​​ൽ ആണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വരിൽ ഒരാൾ. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ഞ്ചാ​​​ബ് റ​​​ജി​​​മെ​​​ന്‍റി​​​ലാ​​​ണ് ഗു​​​ലാം റ​​​സൂ​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന​​​ത്. ഗു​​​ലാം റ​​​സൂ​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നുതു​​​ട​​​ക്ക​​​ത്തി​​​ൽ പാ​​​ക് സൈ​​​ന്യം അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. ഇ​​​ന്ത്യ​​​ൻ സേ​​​ന​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ മ​​​റ്റൊ​​​രു പാ​​​ക് സൈ​​​നി​​​ക​​​നും കൊ​​​ല്ല​​​പ്പെ​​​ടുകയായിരുന്നു.

ര​​​ണ്ടു​​​ദി​​​വ​​​സം ശ്ര​​​മി​​​ച്ചി​​​ട്ടും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ‌ വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ​​​വ​​​ന്ന​​​തോ​​​ടെയാണ് അവർ നിലപാട് മാറ്റിയത്.