ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം പിറന്നാളിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ വരാന്ത തുടച്ചു. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി നടത്തുന്ന ’സേവാ സപ്താഹം’ പരിപാടിയുടെ ഭാഗമായാണ് ഷായുടെ ശുചീകരണം. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ അടക്കമുള്ളവരും ശൂചീകരണ പരിപാടിയിൽ പങ്കാളികളായി.
ചൊവ്വാഴ്ചയാണ് മോദിയുടെ ജന്മദിനം. പ്രധാനമന്ത്രിയുടെ പിറന്നാളിന്റെ ഭാഗമായി സേവനവാരം ഉൾപ്പെടെ ഒരാഴ്ചത്തെ പരിപാടികളാണ് രാജ്യത്താകെ ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശുചിത്വം, ജല സംരക്ഷണം, പ്ലാസ്റ്റിക് നിർമാജനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുമെന്നു പാർട്ടി അറിയിച്ചു.
മോദിയുടെ പിറന്നാളിന് അമിത് ഷാ എയിംസ് ആശുപത്രി വരാന്ത വൃത്തിയാക്കി
12:44 AM Sep 15, 2019 | Deepika.com