മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമ ശിവസേനയിൽ ചേർന്നു
12:11 AM Sep 14, 2019 | Deepika.com
മുംബൈ: മുംബൈയിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമ ശിവസേനയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിക്കുമെന്നാണു സൂചന. ജൂലൈയിലാണ് ഇദ്ദേഹം പോലീസ് സേനയിൽനിന്നു രാജിവച്ചത്. മുംബൈയിലെ അധോലോക സംഘാംഗങ്ങളെ ഏറ്റുമുട്ടലിലൂടെ വധിച്ചതിലൂടെ പ്രസിദ്ധി നേടിയ പോലീസ് ഓഫീസർമാരിലൊരാളാണു ശർമ.