ജമ്മു: കാഷ്മീരിൽ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. കഠുവ ജില്ലയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയത്. ജമ്മു-പത്താൻകോട് ഹൈവേയിൽ ലഖൻപുരിൽ ഇന്നലെ രാവിലെ എട്ടിന് വാഹനപരിശോധനയ്ക്കിടെ ഒരു ട്രക്കിൽനിന്നാണ് ഭീകരരെ പിടികൂടിയതെന്ന് കഠുവ സീനിയർ പോലീസ് സൂപ്രണ്ട് ശ്രീധർ പാട്ടീർ പറഞ്ഞു.
നാല് എകെ 56 റൈഫിളുകളും രണ്ടു എകെ 47 റൈഫിളുകളും വെടിയുണ്ടകളും 11,000 രൂപയും ഭീകരരിൽനിന്നു പിടിച്ചെടുത്തു. ഉബൈദുൾ ഇസ്ലാം, ജഹാംഗിർ അഹമ്മദ് പാറൈ, സബീൽ അഹമ്മദ് ബാബ എന്നിവരാണ് അറസ്റ്റിലായ ഭീകരർ.
കാഷ്മീരിൽ മൂന്നു ജയ്ഷ് ഭീകരർ അറസ്റ്റിൽ
01:26 AM Sep 13, 2019 | Deepika.com