ന്യൂഡൽഹി: ദേശസാത്കൃത ബാങ്കുകൾ ലയിപ്പിച്ച് നാലു ബാങ്കുകളാക്കാനുള്ള തീരുമാനത്തിനെതിരേ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്ക് നടത്തുമെന്നു പൊതുമേഖലാ ബാങ്ക് ഓഫീസർമാരുടെ യൂണിയനുകൾ അറിയിച്ചു. ലയനത്തിനെതിരേ നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല സമരം നടത്തും.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ(എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ(എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്(ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ്(എൻഒബിഒ) എന്നീ സംഘടനകൾ സംയുക്തമായാണു നോട്ടീസ് നല്കിയത്.
ബാങ്ക് ലയനം: 26, 27 തീയതികളിൽ പണിമുടക്കുമെന്ന് ഓഫീസേഴ്സ് യൂണിയൻ
12:47 AM Sep 13, 2019 | Deepika.com