ന്യൂഡൽഹി: ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോണ്‍ഗ്രസിനു തിരിച്ചടിയായ ഈ നീക്കം.
ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും കോണ്‍ഗ്രസ് എടുത്ത നിലപാട് ജനങ്ങളുടെ വികാരങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ആരോപിച്ചു.
ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിജെപിയിൽ
12:29 AM Sep 10, 2019 | Deepika.com