ശ്രീനഗർ: ജമ്മു കാഷ്മീർ സെക്രട്ടേറിയറ്റിൽനിന്നു സംസ്ഥാന പതാക നീക്കി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നാഴ്ചയ്ക്കു ശേഷമാണു നടപടി. 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ സർക്കാർ ഓഫീസുകളിൽനിന്നും വാഹനങ്ങളിൽനിന്നും സംസ്ഥാന പതാക നീക്കം ചെയ്തിരുന്നു.
എന്നാൽ, ശ്രീനഗറിലെ സെക്രട്ടേറിയറ്റിൽനിന്നു സംസ്ഥാനപതാക നീക്കം ചെയ്തിരുന്നില്ല. കാഷ്മീരിനു സ്വന്തമായുള്ള സംസ്ഥാന പതാക ദേശീയപതാകയ്ക്കൊപ്പമായിരുന്നു ഉയർത്തിയിരുന്നത്.
കാഷ്മീർ സെക്രട്ടേറിയറ്റിലെ സംസ്ഥാന പതാക നീക്കി
12:27 AM Aug 26, 2019 | Deepika.com