ഛത്തീസ്ഗഡിൽ ഡിആർജി ജവാനു വീരമൃത്യു
12:19 AM Aug 26, 2019 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി) ജവാൻ വീരമൃത്യു വരിച്ചു. നാരായൺപുർ ജില്ലയിൽ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ രാജു നേതം ആണു മരിച്ചത്. ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.