ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. രാജസ്ഥാനിൽനിന്നാണു മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്.
മൻമോഹൻ സിംഗ് സത്യപ്രതിജ്ഞ ചെയ്തു
12:14 AM Aug 24, 2019 | Deepika.com