ഭോപ്പാൽ: ഐഎൻഎക്സ് മീഡിയ കേസിൽ പി. ചിദംബരത്തിന് കോടതിയിൽ നീതി നേടിക്കൊടുക്കുന്നതിൽ കോൺഗ്രസ് അഭിഭാഷകർ പരാജയപ്പെട്ടുവെന്ന് പാർട്ടി നേതാവ് ലക്ഷ്മൺ സിംഗ്. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ സഹോദരനാണ് ലക്ഷ്മൺ.
ചിദംബരത്തിനുവേണ്ടി വാദിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബലും മനു അഭിഷേക ്സിംഗ്വിയും മുൻ കൂർ ജാമ്യം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ചിദംബരം നിരപരാധിയായി പുറത്തിറങ്ങുമെന്ന് ലക്ഷ്മൺ പറഞ്ഞു.
ചിദംബരത്തിനായി ഹാജരായ അഭിഭാഷകർക്കു വിമർശനം
12:14 AM Aug 24, 2019 | Deepika.com