തരൂരിനെതിരേയുള്ള അറസ്റ്റ് വാറന്റിനു സ്റ്റേ
01:19 AM Aug 23, 2019 | Deepika.com
കോൽക്കത്ത: ഹിന്ദു പാക്കിസ്ഥാൻ പരാമർശം നടത്തിയതിന്റെ പേരിൽ ശശി തരൂർ എംപിക്കെതിരേ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തിയെഴുതി രാജ്യം ഹിന്ദു പാക്കിസ്ഥാൻ ആക്കുമെന്നു തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരേയാണു കേസ്.