ന്യൂഡൽഹി: കേട്ടുകേൾവിയില്ലാത്ത വിധം നരേന്ദ്ര മോദി സർക്കാർ വ്യക്തിവിരോധം തീർക്കാൻ വേട്ടയാടൽ നടത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല. മുൻ ധനമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന കാഴ്ചയാണ് ഇക്കാര്യത്തിൽ കാണുന്നത്.
അതേസമയം, ചിദംബരത്തിന്റെ മകനും ലോക്സഭ എംപിയുമായ കാർത്തി ചിദിംബരം രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നാണ് പ്രതികരിച്ചത്. ആരാണ് ഇതിന് പിന്നിൽ ബിജെപി ആണോ എന്ന ചോദ്യത്തിന് പിന്നെ ഡൊണാൾഡ് ട്രംപ് ആണോ എന്നായിരുന്നു കാർത്തിയുടെ മറു ചോദ്യം.
കേട്ടുകേൾവിയില്ലാത്ത വേട്ട: കോണ്‍ഗ്രസ്
01:19 AM Aug 23, 2019 | Deepika.com