ന്യൂഡൽഹി: ആർഎസ്എസ് നേതാവായിരുന്ന സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) പ്രവർത്തകർ. ഡൽഹി സർവകലാശാലയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയിലാണ് കഴിഞ്ഞ ദിവസം അർധരാത്രി എൻഎസ്യുഐ പ്രവർത്തകർ ചെരിപ്പു മാലയിട്ടത്. സർവകലാശാലയ്ക്കു പുറത്ത് എബിവിപി പ്രവർത്തകരാണ് പ്രതിമ സ്ഥാപിച്ചത്.
സർവകലാശാല അഡ്മിനിസ്ട്രേഷന്റെ അനുവാദമില്ലാതെയാണ് എബിവിപി ഇവിടെ പ്രതിമ സ്ഥാപിച്ചത്. എബിവിപി യൂണിയൻ പ്രസിഡന്റ് ശക്തി സിംഗാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ സ്ഥാപിക്കാൻ അധികൃതരോട് അനുവാദം ചോദിച്ചിട്ടും പ്രതികരണമൊന്നമുണ്ടായില്ല. പലതവണ അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടും അവർ പ്രതികരിക്കാൻ തയാറായില്ലെന്നാണ് ശക്തി സിംഗ് പറയുന്നത്.
സവർക്കറുടെ പ്രതിമയിൽ എൻഎസ്യുഐ ചെരുപ്പുമാലയിട്ടു
01:19 AM Aug 23, 2019 | Deepika.com