ന്യൂഡൽഹി: രാജ്യത്തെ ഐടി, ടെലികോം വിപ്ലവത്തിനു നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ 75- ാം ജന്മവാർഷിക ദിനമായ ഇന്ന് രാജ്യമെന്പാടും അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
“അനുസ്മരണപരിപാടികളുടെ ഭാഗമായി രാജീവ് ഗാന്ധിയുടെ നിരവധിയായ നേട്ടങ്ങളിൽ ഒരോന്നിലേക്കും ആഴ്ചയിൽ ഒരിക്കൽവീതം എന്ന നിലയിൽ ശ്രദ്ധക്ഷണിക്കും”-രാഹുൽ ട്വിറ്ററിൽ പറഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഐടി മേഖലയിലെ നേട്ടങ്ങൾ വിവരിക്കുന്ന 55 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും ട്വിറ്റർ സന്ദേശത്തിൽ രാഹുൽ ഉൾപ്പെടുത്തിയിരുന്നു.
ഐടി, ടെലികോം: രാജീവിന്റെ നേട്ടം അനുസ്മരിച്ച് രാഹുൽ
01:28 AM Aug 20, 2019 | Deepika.com