ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് എയർ ഇന്ത്യക്കുവിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനു ഹാജരാകാൻ മുൻ ധനമന്ത്രി പി. ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. 23നു ഹാജരാകാനാണ് നിർദേശം. മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിനെ നേരത്തെ ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
2007ൽ 70,000 കോടി രൂപ ചെലവിട്ട് എയർബസിൽ നിന്ന് 48 എയർക്രാഫ്റ്റുകളും 68 ബോയിംഗ് വിമാനങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.
സിബിഐ ഈ വിഷയത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പി.ചിദംബരത്തിനു സമൻസ്
01:28 AM Aug 20, 2019 | Deepika.com