മുംബൈ: കോഹിനൂർ മിൽ കേസിൽ മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് സമൻസ് അയച്ചു. 22ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണു നിർദേശം.
കോഹിനൂർ സിടിഎൻഎലിൽ ഐഎൽ ആൻഡ് എഫ്എസ് ഗ്രൂപ്പിന്റെ അനധികൃത നിക്ഷേപത്തെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷിയുടെ മകൻ ഉമേഷ് ജോഷിയാണ് കോഹിനൂർ സിടിഎൻഎൽ സ്ഥാപിച്ചത്.
കോഹിനൂർ മിൽ കേസ്: രാജ് താക്കറെയ്ക്ക് ഇഡി സമൻസ്
12:38 AM Aug 20, 2019 | Deepika.com