കോൺഗ്രസ് എംഎൽഎ ശിവസേനയിലേക്ക്
12:38 AM Aug 20, 2019 | Deepika.com
മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ നിർമല ഗാവിത് ശിവസേനയിൽ ചേരും. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിക്റാവു ഗാവിതിന്റെ മകളാണു നിർമല. നാസിക് ജില്ലയിലെ ഇഗത്പുകി നിയമസഭാ മണ്ഡലത്തെയാണു നിർമല പ്രതിനിധീകരിക്കുന്നത്.