ബഹറീച്( ഉത്തർപ്രദേശ്): ആടിനെ വീടിനു വെളിയിൽ കെട്ടിയതുമായുണ്ടായ തർക്കത്തിനൊടുവിൽ പത്തു വയസുകാരൻ മൺവെട്ടികൊണ്ടുള്ള അടിയേറ്റു കൊല്ലപ്പെട്ടു. അനുൽ ഹസനാണു മരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛന്റെ സഹോദരൻ ഇഷാക്പോളിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇഷാക്പോളിന്റെ വീടിനു വെളിയിൽ ആടിനെ കെട്ടിയതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
ആടിനെ കെട്ടുന്നതിൽ തർക്കം, സഹോദരന്റെ പൗത്രനെ മൺവെട്ടിക്ക് അടിച്ചു കൊന്നു
12:38 AM Aug 20, 2019 | Deepika.com