ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക.
വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍ പ്രവേശിക്കുക. ഇതിന് ശേഷം 5 തവണകളിലായി ഭ്രമണപഥം കുറച്ച് ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ 1 വരെയുള്ള ദിവസങ്ങലിലാണ് ഭ്രമണപഥം മാറ്റുക. സെപ്റ്റംബർ ഒന്നിന് ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തും.
സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ജൂലൈ 22നായിരുന്നു ചാന്ദ്രയാന്‍ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നു.
‘നാളെ രാവിലെ 8.30 നും 9.30 നും ഇടയില്‍ അത് സംഭവിക്കും. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ പ്രക്രിയ-ഐഎസ്ആർഒ ചെയര്മാന് കെ ശിവന് പറഞ്ഞു. ഓഗസ്റ്റ് 14 നാണ് ചന്ദ്രനിലേക്കുള്ള പാതയിലേക്ക് ചന്ദ്രയാൻ പ്രവേശിച്ചത്. ചന്ദ്രയാന്‍ 2 ബഹിരാകാശ പേടകത്തിലെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് 14ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
ചന്ദ്രയാൻ 2 ഇന്നു ചന്ദ്രന്റെ ഭ്രമണപഥത്തിൽ
12:38 AM Aug 20, 2019 | Deepika.com