പശ്ചിമബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
12:17 AM Aug 19, 2019 | Deepika.com
കൂച് ബെഹാർ: ബിർഭും ജില്ലയിലെ ലബ്പുരിൽ വീടിനുനേർക്കുണ്ടായ ബോംബേറിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. സിപിഎമ്മിൽനിന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന ദാലു ഷേഖാണു കൊല്ലപ്പെട്ടത്. ദാലുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതു ബന്ധുക്കളും പ്രദേശവാസികളും തടസപ്പെടുത്തിയതിനെത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.