സിംല/ഡെറാഡൂൺ: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽപ്രദേശിൽ 22 പേർ മരിച്ചു. സിംല ജില്ലയിൽ മാത്രം ഒന്പതു പേർ മരിച്ചു. കുളു, സിർമൗർ, സോലൻ, ചന്പ, ഉന, ലഹൗൽ സ്പിത്തി ജില്ലകളിലും മഴക്കെടുതിയിൽ മരണമുണ്ടായി. സിംല ആർടിഒ ഓഫീസിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു പേർ മരിച്ചു. സിംലയിലെ നാർകണ്ഡ് മേഖലയിലെ മരം വീണ് രണ്ടു നേപ്പാളികൾ മരിച്ചു.
മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മൂന്നു പേർ മരിച്ചു. ഉത്തർകാശി ജില്ലയിലെ മോരി ബ്ലോക്കിലുണ്ടായ മേഘവിസ്ഫോടനം മൂലം വ്യാപക നാശനഷ്ടങ്ങളുണ്ടായി. അപകടത്തിൽ 22 പേരെ കാണാതായി.
മഴക്കെടുതി: ഹിമാചലിൽ 22 മരണം, ഉത്തരാഖണ്ഡിൽ മൂന്ന്
12:17 AM Aug 19, 2019 | Deepika.com