ന്യൂഡൽഹി: കേരളത്തിലെ മഴക്കെടുതികൾ ആവർത്തിക്കുന്നതു ദുഃഖകരവും ആശങ്കാജനവുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രകൃതിദുരന്തങ്ങൾ കുറയ്ക്കുന്നതിനായി കൂടുതൽ ശാസ്ത്രീയ പഠനങ്ങളും മുൻകരുതലും രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി ദീപികയോടു പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ നടന്ന അറ്റ് ഹോം വിരുന്നിനിടെ ദീപിക ലേഖകൻ കേരളത്തിലെ പ്രളയക്കെടുതികൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോവിന്ദിന്റെ പ്രതികരണം. എന്നാൽ കേരളത്തിലെ മഴക്കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടർന്നു.
നൂറിലേറെ പേർ മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത കേരളത്തിലേക്കു പോകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായില്ല.
രാഷ്ട്രപതി , ഉപരാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവരോടൊപ്പം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും കേന്ദ്രമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ വിരുന്നിൽ പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
കേരളത്തിലെ മഴക്കെടുതികളിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി
11:42 PM Aug 16, 2019 | Deepika.com