ബംഗളൂരു: പ്രളയത്തില്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വഴിയറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയ ആറാം ക്ലാസുകാരന് വെങ്കിടേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി. ആണ് പുരസ്കാരം സമ്മാനിച്ചത്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ഹിരേരായണകുമ്പി സ്വദേശിയാണ് വെങ്കിടേഷ്. കഴിഞ്ഞ ആഴ്ചയയിരുന്നു പുരസ്കാരത്തിന് അര്‍ഹമായ സംഭവം. മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കിടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു.
ആംബുലന്‍സിനു വഴികാട്ടിയ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം
11:42 PM Aug 16, 2019 | Deepika.com