അ​ബ്ദു​ൽ ക​രീ​മി​നു വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാഷ‌്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

12:00 AM Aug 15, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ധീ​​​ര​​​ത​​​യ്ക്കു​​​ള്ള പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് 177 പേ​​​രും വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ മെ​​​ഡ​​​ലി​​​ന് 89 പേ​​​രും സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലി​​​ന് 677 പേ​​​രും അ​​​ർ​​​ഹ​​​രാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​ന്നു കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ ജി​​​ല്ലാ പോലീ​​​സ് മേ​​​ധാ​​​വി യു. ​​​അ​​​ബ്ദു​​​ൽ ക​​​രീം വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള രാ​​ഷ്‌​​ട്ര​​പ​​​തി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള 13 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള പോലീ​​​സ് മെ​​​ഡ​​​ലി​​​നും അ​​​ർ​​​ഹ​​​രാ​​​യി.
എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് എ​​​സ്. സു​​​രേ​​​ന്ദ്ര​​​ൻ, എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​സി​​​ഐ​​​ഡി സൂ​​​പ്ര​​​ണ്ട് കെ.​​​വി വി​​​ജ​​​യ​​​ൻ, എം​​​എ​​​സ്പി മ​​​ല​​​പ്പു​​​റം ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ശ്രീ​​​രാ​​​മ തെ​​​ല​​​ങ്കാ​​​ല, ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള, തൃ​​​ശൂ​​​ർ ക്രൈം ​​​ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് ശ്രീ​​​നി​​​വാ​​​സ​​​ൻ ധ​​​ർ​​​മ​​​രാ​​​ജ​​​ൻ ചാ​​​ക്കു​​​മാ​​​ര​​​ശോ​​​രി, ക​​​ൽ​​​പ്പ​​​റ്റ ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് തോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ജി​​​ഷ്, തൃ​​​ശൂ​​​ർ കെ​​​എ​​​പി-1 ക​​​മ​​​ൻ​​​ഡാ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് പ​​​ള്ളാ​​​ശേ​​​രി, തൃ​​​ശൂ​​​ർ സി​​​റ്റി ഡി​​​സി​​​ആ​​​ർ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​ജി നാ​​​രാ​​​യ​​​ണ​​​ൻ വെ​​​ട്ടി​​​ക്കാ​​​കു​​​ഴി​​​യി​​​ൽ, കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​നി​​​താ സെ​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഭാ​​​നു​​​മ​​​തി ചേ​​​മ​​​ഞ്ചേ​​​രി, ഇ​​​ടു​​​ക്കി കു​​​ട്ടി​​​ക്കാ​​​ന​​​ത്തെ ആം​​​ഡ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​ദ​​​ന​​​ൻ നാ​​​യ​​​ർ ജി., തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പൊ​​​ലീ​​​സ് ക​​​മൻഡാന്‍റ് സെ​​​ന്‍റ​​​ർ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സു​​​നി​​​ൽ ലാ​​​ൽ, മ​​​ല​​​പ്പു​​​റ​​​ത്തെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സി.​​​പി. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, വി​​​ജി​​​ല​​​ൻ​​​സ് ആ​​​ന്‍​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ മ​​​ല​​​പ്പു​​​റം അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മോ​​​ഹ​​​ൻ​​​ദാ​​​സ് പു​​​ള്ള​​​ൻ​​​ചേ​​​രി​​​യി​​​ൽ എ​​​ന്നി​​​വ​​​രാ​​ണു കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ധീ​​​ര​​​തയ്​​​ക്കു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് ജ​​​മ്മു കാ​​​ശ്മീ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള സി.​​​ടി.​​​ഇം​​​തി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ് (മ​​​ര​​​ണാ​​​ന​​​ന്ത​​​രം), സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ൽ​​നി​​​ന്നു​​​ള്ള എ.​​​സി. ലൗ​​​ക്രാ​​​ക്പാം ഇ​​​ബോം​​​ച്ച സിം​​​ഗ് , മു​​​ഹ​​​മ്മ​​​ദ് മൊ​​​ജാ​​​ഹി​​​ദ് ഖാ​​​ൻ (മ​​​ര​​​ണാ​​​ന​​​ന്ത​​​രം) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

നാ​​​ലു പേ​​​ർ​​​ക്കു ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ലി​​​ന് 56 പേ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​ന്നു നാ​​​ലു പേ​​​ർ​​​ക്കു സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​ലു​​​ള്ള ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ൽ ല​​​ഭി​​​ച്ചു. എം.​​​രാ​​​ജേ​​​ന്ദ്ര​​​നാ​​​ഥ് , ജ​​​യ​​​കു​​​മാ​​​ർ സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ, ഷി​​​ബു​​​കു​​​മാ​​​ർ ക​​​രു​​​ണാ​​​ക​​​ര​​​ൻ നാ​​​യ​​​ർ, ഇ.​​​ശി​​​ഹാ​​​ബു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​രാ​​ണു കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​ലു​​​ള്ള ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ധീ​​​ര​​​ത​​​യ്ക്കു​​​ള്ള ഫ​​​യ​​​ർ സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ലി​​​ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​മാ​​​പ​​​തി ദ​​​ണ്ഡ​​​പാ​​​ണി അ​​​ർ​​​ഹ​​​നാ​​​യി. വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ ഫ​​​യ​​​ർ​​​സ​​​ർ​​​വീ​​​സ് മെ​​​ഡ​​​ലി​​​ന് ആ​​​കെ എ​​​ട്ടു പേ​​​രും സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലി​​​ന് ആ​​​കെ 47 പേ​​​രും അ​​​ർ​​​ഹ​​​രാ​​​യി.

ഹോം ​​​ഗാ​​​ർ​​​ഡ്, സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് മെ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ആ​​​കെ 44 പേ​​​രാ​​​ണ് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ഇ​​​തി​​​ൽ വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ മെ​​​ഡ​​​ലി​​​ന് എ​​​ട്ടു​​​പേ​​​രും, സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലി​​​ന് 36 പേ​​​രും അ​​​ർ​​​ഹ​​​രാ​​​യി.

എ​​​ൽ. സ​​​ജി​​​ത​​​യ്ക്കു സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ മെ​​​ഡ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വാ​​​ത​​​ന്ത്ര്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജ​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​യു​​​ള്ള ക​​​റക്‌ഷണ​​​ൽ സ​​​ർ​​​വീ​​​സ് അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ‌​​നി​​ന്നു വി​​​യ്യൂ​​​ർ വ​​​നി​​​താ ജ​​​യി​​​ൽ ആ​​​ന്‍​ഡ് ക​​​റ​​​ക്ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് ഹോം ​​​ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് എ​​​ൽ. സ​​​ജി​​​ത സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​യാ​​​യി. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മൂ​​​ന്നു പേ​​​രെ വി​​​ശി​​​ഷ്ട സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡി​​​നും 37 പേ​​​രെ സ്തു​​​ത്യ​​​ർ​​​ഹ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള മെ​​​ഡ​​​ലി​​​നും തെര​​​ഞ്ഞെ​​​ടു​​​ത്തു.