സംഗീത് സോമിന് എരേയുള്ള കേസുകൾ റദ്ദാക്കാൻ നീക്കം

11:57 PM Aug 14, 2019 | Deepika.com
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ വി​​​വാ​​​ദ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സം​​​ഗീ​​​ത് സോ​​​മി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം. 2013 നും 2017 ​​​നും ഇ​​​ട​​​യി​​​ൽ ഏ​​​ഴു​​​കേ​​​സു​​​ക​​​ളാ​​​ണ് എം​​​എ​​​ല്‌​​​എ​​​യ്ക്ക് എ​​​തി​​​രേ​​​യു​​​ള്ള​​​ത്.

നാ​​​ലു​​​കേ​​​സു​​​ക​​​ൾ മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും അ​​​വ​​​ശേ​​​ഷി​​​ച്ച ഓ​​​രോ​​​ന്നും ഷ​​​ഹ​​​രാ​​​ൻ​​​പു​​​ർ, മീ​​​റ​​​റ്റ്, ഗൗ​​​തം​​​ബു​​​ദ്ധ​​​ന​​​ഗ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ സം​​​ഗീ​​​ത് സോം ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളോ​​​ടു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ഈ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​ശേ​​​ഷം ആ​​​ഭ്യ​​​ന്ത​​​ര​​​സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്നു നി​​​യ​​​മ​​​മ​​​ന്ത്രി ബ്രി​​​ജേ​​​ഷ് പാ​​ഠ​​ക് പ​​​റ​​​ഞ്ഞു.