യോഗിക്കെതിരേ കർഷക പ്രതിഷേധം; യുപിയിൽ സ്കൂളിൽ കുട്ടികൾക്കൊപ്പം പശുക്കൾ

11:57 PM Aug 14, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പ​ശു​ക്ക​ക്കുളും. ഗോ​ൻ​ഹാ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ശു സം​ര​ക്ഷ​ണ​ത്തി​നു അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് ക​ർ​ഷ​ക​രാ​യ ഗ്രാ​മ​വാ​സി​ക​ൾ സ്ഥ​ല​ത്തു​ള്ള ക​ന്നു​കാ​ലി​ക​ളെ സ്കൂ​ളി​ലെ ക്ലാ​സ്മു​റി​ക​ളി​ൽ കെ​ട്ടി പ്ര​തി​ഷേ​ധി​ച്ച​ത്.
ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കി​ടെ സ്ഥ​ല​ത്ത് അ​ല​ഞ്ഞു തി​രി​യു​ന്ന പ​ശു​ക്ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശ​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു നാ​ട്ടു​കാ​ർ അ​ര​ങ്ങൊ​രു​ക്കി​യ​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന 200 ക​ന്നു​കാ​ലി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​ച്ച് കെ​ട്ടി​യി​ട്ടു. കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ന്നു​കാ​ലി​ക​ൾ കൂ​ടി ക്ലാ​സ് മു​റി​ക​ളി​ൽ നി​റ​ഞ്ഞ​തോ​ടെ പോ​ലീ​സും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും (ബി​എ​സ്എ) സ്ഥ​ല​ത്തെ​ത്തി.

ക​ന്നു​കാ​ലി​ക​ളെ സ്കൂ​ളി​ൽ നി​ന്നു മാ​റ്റ​ണ​മെ​ന്ന അ​ഡീ​ഷ​ണ​ൽ ബി​എ​സ്എ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ ആ​വ​ശ്യം ഗ്രാ​മ​വാ​സി​ക​ൾ അം​ഗീ​ക​രി​ച്ചി​ല്ല. കു​ട്ടി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കിയതിനും സ്കൂ​ൾ ഗേ​റ്റ് ത​ക​ർ​ത്ത് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട​തി​നു​ം പോ ലീസ് കേസെടുത്തു.