കാഷ്മീരിലേക്കു വരാൻ വിമാനം വേണ്ട, ജനങ്ങളെ കാണാൻ അനുവദിച്ചാൽ മതിയെന്ന് രാഹുൽ

11:50 PM Aug 13, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു ക​ണ്ട​റി​യാ​ൽ സം​സ്ഥാ​ന​ത്തേ​ക്കു വ​രാ​നു​ള്ള ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്കി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് രാ​ഹു​ൽ ഗാ​ന്ധി. സ​ത്യ​പാ​ൽ മാ​ലി​ക്കി​ന്‍റെ ക്ഷ​ണം ഏ​റ്റെ​ടുത്ത് താ​ൻ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കൊ​പ്പം ജ​മ്മു​ക​ാഷ്മീ​രും ല​ഡാ​ക്കും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മെ​ന്ന് രാ​ഹു​ൽ ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, വി​മാ​നം അ​യ​ച്ചു​ത​രാ​മെ​ന്ന ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്കി​ന്‍റെ നി​ർ​ദേ​ശം രാ​ഹു​ൽ ത​ള്ളി. വി​മാ​നം അ​യ​ച്ചു​ത​രേ​ണ്ട​തി​ല്ല. പ​ക​രം, സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നും ജ​ന​ങ്ങ​ളു​മാ​യും മു​ഖ്യ​ധാ​രാ രാ​ഷ്‌ട്രീ​യ​ക്കാ​രും സൈ​നി​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കി​യാ​ൽ മ​തി​യെ​ന്നു രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ്, ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഭ​ജി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി രാ​ഹു​ൽ​ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തിനേ ക​ഴി​ഞ്ഞ​ദി​വ​സം ഗ​വ​ർ​ണ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി.രാ​ഹു​ൽ​ ഗാ​ന്ധി സം​സ്ഥാ​ന​ത്തുവ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക. താ​ങ്ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള വ്യ​ക്തി​യാ​ണ്. സ്ഥി​തി​ഗ​തി​ക​ൾ അ​റി​യാ​തെ പ്ര​സ്താ​വ​ന ന​ട​ത്ത​രു​ത്.

രാ​ഹു​ലി​ന് കാ​ഷ്മീ​രി​ലേ​ക്ക് വ​രാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​ച്ചു​ത​രാ​മെ​ന്നും ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് പ​റ​ഞ്ഞി​രു​ന്നു.