മുംബൈ: ബോളിവുഡിലെ മുതിർന്ന സംവിധായകനും ഹൃതിക് റോഷന്റെ മുത്തച്ഛനുമായ ജെ. ഓം പ്രകാശ്(93)അന്തരിച്ചു. നടൻ ദീപക് പരാശരാണ് മരണവിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വസതിയിലായിരുന്നു അന്ത്യം.
രാജേഷ് ഖന്നയെ നായകനാക്കി ആപ് കി കസം(1974), ആഖിർ ക്യോം(1985) എന്നീ ചിത്രങ്ങളും ജീതേന്ദ്രയെ മുഖ്യകഥാപാത്രമാക്കി അപ്നാപൻ(1977), ആശാ(1980), അപ്ന ബനാ ലോ(1982), അർപൺ(1983), ആദ്മി ഖിലോനാ ഹെ(1993) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ധർമേന്ദ്ര എന്നിവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മുതിർന്ന നടന്മാരായ ജീതേന്ദ്ര, പ്രേം ചോപ്ര തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.രാഹുൽ റോയിയെ നായകനാക്കി 2001 ൽ പുറത്തിറങ്ങിയ അഫ്സാന ദിൽവാലോം കാ ആണ് ഓം പ്രകാശ് അവസാന ചിത്രം.
സിനിമ സംവിധായകൻ ജെ. ഓം പ്രകാശ് അന്തരിച്ചു
12:41 AM Aug 08, 2019 | Deepika.com