ന്യൂഡൽഹി: ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയിൽ ഹർജി.
പാർലമെന്റിന്റെ അനുമതിയില്ലാതെ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നുമാണ് അഭിഭാഷകനായ എം.എൽ. ശർമ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇതേ അനുച്ഛേദത്തിലെ വകുപ്പുകൾ ഉപയോഗിച്ച് റദ്ദാക്കിയത് ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്ന് ആവശ്യപ്പെട്ടേക്കും.
370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി
12:36 AM Aug 07, 2019 | Deepika.com