വിഭജനം അഖണ്ഡത തകർക്കും: രാഹുൽ

12:36 AM Aug 07, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​നെ കീ​റി മു​റി​ക്കു​ന്ന​തു​വ​ഴി രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത ത​ക​ർ​ക്ക​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ന് ശേ​ഷം രാ​ഹു​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ രാ​ഹു​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​ണി​ത്.

ജ​മ്മു കാ​ഷ്മീ​രി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി വ​ലി​ച്ചു കീ​റു​ന്ന​ത് രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കി​ല്ല. അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജ​യി​ലി​ൽ ഇ​ടു​ക​യും ചെ​യ്യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ്. രാ​ജ്യ​മെ​ന്നാ​ൽ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളാ​ണ്. അ​ത് വെ​റും ഒ​രു തു​ണ്ട് ഭൂ​മി​യ​ല്ല. ഈ ​അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​ലും ജ​മ്മു കാ​ഷ്മീ​രി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന​തി​ലും രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സി​ൽ നി​ന്ന് ഭി​ന്ന സ്വ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ക​യും ചെ​യ്തി​രു​ന്നു.​കാ​ഷ്മീ​രി​നെ ചൊ​ല്ലി കോ​ണ്‍ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ സ​ർ​ക്കാ​രി​നെ​തിരേ രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്.