ന്യൂഡൽഹി: വാഹനാപകടങ്ങളിൽ മരണപ്പെടുന്നവർക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി.
മോട്ടോർ വാഹന നിയമം കൂടുതൽ കർശനമാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് ബിൽ. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചാൽ ഉടമയോ ഇൻഷ്വറൻസ് കന്പനിയോ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഗുരുതരമായ പരിക്കിന് രണ്ടര ലക്ഷം നഷ്ടപരിഹാരം നൽകണം. ബിൽ നേരത്തെ ലോക്സഭാ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയുടെ അനുമതി ലഭിച്ചില്ല. ഇതിനെത്തുടർന്നാണ് ഇന്നു വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചത്.
വാഹനാപകടത്തിൽ മരിച്ചാൽ അഞ്ചു ലക്ഷം; പരിക്കേറ്റാൽ രണ്ടര ലക്ഷം
01:07 AM Jul 24, 2019 | Deepika.com