സിമി ക്യാന്പ്: സുപ്രീംകോടതി നോട്ടീസ്
01:07 AM Jul 24, 2019 | Deepika.com
ന്യൂഡൽഹി: പാനായിക്കുളം സിമി ക്യാന്പ് കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ എൻഐഎ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. പി.എ. ഷാദുലി, അബ്ദുൾ റാസിക്, അൻസാർ നദ്വി, നിസാമുദ്ദീൻ, ഷമ്മാസ് എന്നിവരെ വെറുതെ വിട്ടതിനെതിരേയാണ് എൻഐഎ ഹർജി നൽകിയത്. എന്നാൽ, പാനായിക്കുളത്തു ക്യാന്പ് നടത്തിയത് സിമി ആണെന്നതിനു തെളിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.