ന്യൂഡൽഹി: ജനിതക മാറ്റം വരുത്തിയ വിളകൾക്കു പകരം വയ്ക്കാനാകുന്ന സാങ്കേതികവിദ്യകളെ ബയോ ടെക്നോളജി മന്ത്രാലയം പിന്തുണച്ചു വരുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ അറിയിച്ചു.
കാർഷിക ഗവേഷണത്തിനായുള്ള ദേശീയ കൗണ്‍സിൽ നിക്റ (എൻഐസിആർഎ) എന്ന പേരിൽ ഒരു സാങ്കേതിക ശൃംഖലാ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
കാർഷിക വിഭവങ്ങളുടെ ഉത്പാദനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ആവിഷകരിച്ചിട്ടുണ്ടെന്നു മന്ത്രി വിശദീകരിച്ചു.
ബയോടെക്നോളജി മന്ത്രാലയത്തിന് പിന്തുണ
12:00 AM Jul 24, 2019 | Deepika.com