മുസാഫർനഗർ: ബിജെപി അനുയായികളുടെ കടകൾ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട സമാജ്വാദി പാർട്ടി (എസ്പി) എംഎൽഎയ്ക്കെതിരേ കേസെടുത്തു.
കൈരാന എംഎൽഎ നാഹിദ് ഹസനെതിരേയാണു കേസ്. ഹരിയാനയിലെ പാനിപ്പത്തിലെ കടകളിൽനിന്നു സാധനങ്ങൾ വാങ്ങാനായിരുന്നു ഹസൻ അനുയായികളോട് ആഹ്വാനം ചെയ്തത്.
ഇദ്ദേഹത്തിന്റെ ആഹ്വാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എഎസ്പി രാജേഷ് ശ്രീവാസ്തവയെ ചുമതലപ്പെടുത്തി.
‘ബിജെപിക്കാരുടെ കട ബഹിഷ്കരിക്കണം’; എസ്പി എംഎൽഎയ്ക്ക് എതിരേ കേസ്
12:00 AM Jul 24, 2019 | Deepika.com