ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും സെന്റ് തോമസ് ചാപ്പലിന്റെ കൂദാശയും ഈ മാസം 26, 27 തീയതികളിൽ നടക്കും.
ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ പ്രധാന കാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപൊലീത്ത, മദ്രാസ് ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ദിയസ്കറോസ് മെത്രാപൊലീത്ത, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനവും ചാപ്പൽ കൂദാശയും
12:00 AM Jul 24, 2019 | Deepika.com