കോയന്പത്തൂർ: ടാങ്കർലോറിയിൽ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ടാങ്കർലോറി ഡ്രൈവർ മരിച്ചു. ക്ലീനർക്കു ഗുരുതരമായി പരിക്കേറ്റു. സേലം രാസിപുരം ശങ്കറാണ് (35) മരിച്ചത്. ക്ലീനർ സേലം രാജലിംഗം (28) പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
പെട്രോളുമായി കൊച്ചിയിൽനിന്നും സേലത്തേക്ക് പോകുന്നതിനിടെ ടാങ്കർലോറിയും ടൈൽസുമായി സേലത്തുനിന്നും കൊച്ചിയിലേക്കു പോകുകയായിരുന്ന ലോറിയും ഈച്ചനാരി കർപ്പകം കോളജിനരികേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടാങ്കർലോറിഡ്രൈവർ ശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സേലത്തുനിന്നും വന്ന ലോറിനിയന്ത്രണംവിട്ട് ടാങ്കർലോറിയിൽ ഇടിച്ചായിരുന്നു അപകടം. പോലീസും അഗ്നിശമനസേനയും ചേർന്ന് ഇരുവരെയും ലോറിയിൽ നിന്നെടുത്ത് ആശുപത്രിയിലേക്കുമാറ്റി. അപകടത്തെ തുടർന്ന് പൊള്ളാച്ചി റോഡിൽ രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെട്ടു.
ടാങ്കറിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു
12:00 AM Jul 24, 2019 | Deepika.com