ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലിലും ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലും കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.സുബ്രമണ്യം ജയശങ്കർ ഹൈബി ഈഡൻ എംപി യെ അറിയിച്ചു.
എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പെടെ മൂന്നു മലയാളികളാണ് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഉള്ളത്. ഇവർ സുരക്ഷിതരാണെന്നും ഇറാനിലുള്ള ഇന്ത്യൻ എംബസി ഇവരുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യങ്ങളുടെ പ്രവർത്തന പുരോഗതി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടു നിരന്തരം വിലയിരുത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കസ്റ്റഡിയിലുള്ള ഇന്ത്യക്കാർ തികച്ചും സുരക്ഷിതരാണെന്നും എത്രയും വേഗം അവരെ മോചിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കപ്പലിൽ കുടുങ്ങിയവരുടെ മോചനം: ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി
01:08 AM Jul 23, 2019 | Deepika.com