ഉത്തരാഖണ്ഡിൽ 16 ഗ്രാമങ്ങളിൽ ആറു മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും ജനിച്ചില്ല
01:08 AM Jul 23, 2019 | Deepika.com
ഉത്തർകാശി: ഉത്തരാഖണ്ഡിൽ 16 ഗ്രാമങ്ങളിൽ ആറു മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും ജനിച്ചില്ല. ഈ ഗ്രാമങ്ങളിൽ അനധികൃത ലിംഗനിർണയവും ഗർഭഛിദ്രവും നടക്കാറുണ്ടെന്നു സംശയമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരവിട്ടു. ഉത്തർകാശി ജില്ലയിലെ ഭട്വാരി, ദുണ്ഡ, ചിന്യാലിസർ ബ്ലോക്കുകളിലെ 16 ഗ്രാമങ്ങളിലാണ് കഴിഞ്ഞ ആറു മാസമായി ജനിച്ച 65 കുഞ്ഞുങ്ങളിൽ ഒറ്റ പെൺകുഞ്ഞുപോലുമില്ലാത്തത്.