കണ്ണൂർ അഞ്ചരക്കണ്ടി മെഡി. കോളജിന്റെ ഹർജി തള്ളി
01:08 AM Jul 23, 2019 | Deepika.com
ന്യൂഡൽഹി: പ്രവേശനാനുമതി റദ്ദാക്കിയതിന് എതിരേ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിദ്യാർഥികളിൽനിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചുനൽകണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.