നിതീഷ്കുമാറിനെതിരേ രൂക്ഷവിമർശനം: ബിജെപി എംഎൽസിക്ക് കാരണംകാണിക്കൽ നോട്ടീസ്
12:45 AM Jul 23, 2019 | Deepika.com
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരേ രൂക്ഷ വിമർശനമുയർത്തിയ ബിജെപി എംഎൽസി സച്ചിദാനന്ദ റായിക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നല്കി. ആർഎസ്എസ് നേതാക്കളുടെ വിവരം തേടിയതിനായിരുന്നു നിതീഷ്കുമാറിനെതിരേ റായി വിമർശനമയുർത്തിയിത്. പത്തു ദിവസത്തിനകം മറുപടി നല്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.