ചണ്ഡിഗഡ്: ഹരിയാനയിൽ ഐഎൻഎൽഡി എംഎൽഎ രാം ചന്ദർ കാംബോജ് പാർട്ടി വിട്ടു. ചൗതാല കുടുംബത്തിലെ ഭിന്നതയാണു പാർട്ടി വിടാൻ കാരണമെന്നാണു കംബോജ് (35) പറയുന്നത്. സിർസ ജില്ലയിലെ റാണിയ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. കാംബോജ് ബിജെപിയിൽ ചേരുമെന്നാണു കരുതുന്നത്.
മൂന്ന് ഐഎൻഎൽഡി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഓപ്രകാശ് ചൗതാലയുടെ മൂത്ത മകൻ അജയ് സിംഗിന്റെ ഭാര്യ നൈന ഉൾപ്പെടെ നാല് എംഎൽഎമാർ ജനനായക് ജനതാ പാർട്ടിയിൽ ചേർന്നു. ഓംപ്രകാശ് ചൗതാലയുടെ ഇളയ മകൻ അഭയ് സിംഗ് ചൗതാല ഉൾപ്പെടെ ആറ് എംഎൽഎമാർ മാത്രമാണ് ഇനി ഐഎൻഎൽഡിയിലുള്ളത്.
രാം ചന്ദർ കാംബോജ് ഐഎൻഎൽഡി വിട്ടു
12:32 AM Jul 22, 2019 | Deepika.com