നീമുഷ്: മധ്യപ്രദേശിൽ മയിലിനെ മോഷ്ടിച്ച നാലംഗസംഘത്തിലെ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. കുടകേശ്വറിനു സമീപം ലാസുദി അന്താരിയയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഹീരലാൽ ബൻചാദ്ദ എന്ന ദളിതനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒന്‍പതുപേരെ അറസ്റ്റ്ചെയ്തതായി എസ്പി രാകേഷ് കുമാർ സാഗർ അറിയിച്ചു.
ഹീരലാലിനൊപ്പം മൂന്നുപേർ കൂടി ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മയിലിനെ മോഷ്ടിച്ചതിനു മധ്യപ്രദേശിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു
01:39 AM Jul 21, 2019 | Deepika.com