ആനന്ദി ബെൻ പട്ടേൽ യുപി ഗവർണർ; പശ്ചിമബംഗാളിൽ ജഗദീപ് ധൻകർ

01:39 AM Jul 21, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ആ​ന​ന്ദി ബെ​ൻ പ​ട്ടേ​ലി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ൾ, ത്രി​പു​ര, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തി​യ ഗ​വ​ർ​ണ​ർ​മാ​രെ നി​യ​മി​ച്ചു. ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യി​രു​ന്ന ലാ​ൽ​ജി ട​ണ്ഠ​നെ മാ​റ്റി മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ജ​ഗ​ദീ​പ് ധ​ൻ​ക​റാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ.

സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് ധ​ൻ​ക​ർ. കേ​സ​രി നാ​ഥ് ത്രി​പാ​ഠി​ക്ക് പ​ക​ര​മാ​ണ് ജ​ഗ​ദീ​പി​ന്‍റെ നി​യ​മ​നം. ര​മേ​ഷ് ബ​യ​സാ​ണ് ത്രി​പു​ര​യു​ടെ പു​തി​യ ഗ​വ​ർ​ണ​ർ. നി​ല​വി​ലെ ഗ​വ​ർ​ണ​ർ ക​പ്താ​ൻ സിം​ഗ് സോ​ള​ങ്കി​യെ മാ​റ്റി. ഫ​ഗു ചൗ​ഹാ​നെ ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യും, ആ​ർ.​എ​ൻ. ര​വി​യെ നാ​ഗാ​ലാ​ൻ​ഡ് ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചു. നി​ല​വി​ലെ ഗ​വ​ർ​ണ​ർ പ​ത്മ​നാ​ഭ ആ​ചാ​ര്യ​യെ മാ​റ്റി​യാ​ണ് ര​വി​യെ നാ​ഗാ​ലാ​ൻ​ഡ് ഗ​വ​ർ​ണ​റാ​ക്കി​യ​ത്.