യോഗി ആദിത്യനാഥ് ഇന്നു സോൻഭദ്രയിൽ
01:39 AM Jul 21, 2019 | Deepika.com
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യൻ യാഗ്യ ദത്തിന്റെ അനുയായികളും ഗോണ്ട ആദിവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഖോരാവലിൽ എത്തും. പത്തുപേരാണു മരിച്ചത്. 28 പേർക്കു പരിക്കേറ്റിരുന്നു.