ന്യൂഡൽഹി: ദേശീയ തലത്തിൽ നാഷണൽ ഫാർമേഴ്സ് കമ്മീഷൻ രൂപീകരിക്കാനുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനായി ദേശീയ തലത്തിൽ ഭരണഘടനാ പദവിയോടെ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം വിജയ് പാൽ സിംഗ് തോമറാണ് ബില്ല് അവതരിപ്പിച്ചത്.
ബില്ലിനെ സഭ ഒന്നടങ്കം അനുകൂലിക്കുകയായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുടെ ഉത്പന്നങ്ങൾക്ക് അർഹമായ വില കിട്ടുകയും ചെയ്താലേ രാജ്യത്തിനു പുരോഗതിയുണ്ടാകൂ എന്നു ചൂണ്ടിക്കാട്ടിയാണ് വിജയ് പാൽ സിംഗ് തോമർ ബിൽ അവതരിപ്പിച്ചത്.
ഫാർമേഴ്സ് കമ്മീഷൻ രൂപീകരിക്കാനുള്ള ബില്ലിന് അംഗീകാരം
12:28 AM Jul 20, 2019 | Deepika.com