പാർലമെന്റ് സമ്മേളനം മൂന്നു ദിവസംകൂടി നീട്ടിയേക്കും
12:28 AM Jul 20, 2019 | Deepika.com
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആരംഭിച്ച പാർലമെന്റ് സമ്മേളനം മൂന്നു ദിവസംകൂടി നീട്ടിയേക്കും. സർക്കാരിന്റെ ധനപരമായ നടപടികൾ പൂർത്തിയാക്കാനാണ് രണ്ടോ മൂന്നോ ദിവസത്തേക്ക് നീട്ടുന്നതിനു ആലോചിക്കുന്നതെന്ന് സർക്കാർ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ജൂണ്‍ 17നു തുടങ്ങിയ 17-ാം സമ്മേളനം ജൂലൈ 26 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യസഭയുടെ പ്രവർത്തനം 98 ശതമാനമായിരുന്നെങ്കിൽ ലോക്സഭയുടേത് 128 ശതമാനമാണ്.